തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി.
ഇടത് മുന്നണി യോഗത്തിന് തൊട്ടുമുന്‍പാണ് ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് കൈമാറിയത്. പുതിയ മന്ത്രിമാരുടെ പ്രഖ്യാപനം ഇടത് മുന്നണി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.
മുന്നണി ധാരണ പ്രകാരം, രണ്ടര വര്‍ഷം ടേം കഴിഞ്ഞതിനെ തുടര്‍ന്നാണ് ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവയ്ക്കുന്നത്. ഇവര്‍ക്ക് പകരം, കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. നവകേരള സദസ്സിന്റെ സമാപനത്തിന് ശേഷം മന്ത്രിമാര്‍ രാജിവയ്ക്കണമെന്നായിരുന്നു ധാരണ.