KeralaNEWS

ക്രിസ്തുമസ് ആഘോഷം: കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കത്തോലിക്കാ സഭ

കെസിബിസി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങള്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കെസിബിസി നേതൃത്വം രംഗത്ത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്‍റെ പ്രതികരണം.

കെ സി ബി സിയുടെ ക്രിസ്തുമസ് ആഘോഷം സംബന്ധിച്ച കെ ടി ജലീലിന്റെ എഫ് ബി പോസ്റ്റ്‌ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസി സഭ വക്താവ് ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Signature-ad

സഭയുടെ ആഘോഷങ്ങളില്‍ ആരെ ക്ഷണിക്കണമെന്നതിന് ജലീലിന്റെ ഉപദേശം വേണ്ട. ജലീലിനെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സഭ മുന്നറിയിപ്പ് നല്‍കി.

ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്തുമസിനോടനുബന്ധിച്ച്‌ കെ.സി.ബി.സി യുടെ ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്ത  സാദിക്കലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച്‌ മുൻ മന്ത്രി ശ്രീ കെ ടി ജലീല് മുഖപുസതകത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.

കത്തോലിക്കാ സഭയുടെ ഇത്തരം ആഘോഷങ്ങളില്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്. ആരെ ക്ഷണിക്കണം എന്നും അവര്‍ വേദി എങ്ങനെ പങ്കിടണമെന്നും പുറമെ നിന്ന് ആരും ഞങ്ങളെ ഉപദേശിക്കേണ്ടതില്ല.കെസിബിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

അതേസമയം അന്യമതസ്ഥരെ അനുകരിക്കരുതെന്നും ക്രിസ്തുമസ് ആഘോഷിക്കരുതെന്നുമുള്ള മുന്നറിയിപ്പുമായി എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ് രംഗത്തെത്തി.

ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്‍റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയാണെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അബ്ദുല്‍ ഹമീദ് ഫൈസി പറഞ്ഞു.

Back to top button
error: