KeralaNEWS

മദ്യപിക്കുന്നതിനിടയിൽ പൊലീസിനെ കണ്ട് ആറ്റില്‍ ചാടിയ യുവാവിനെ കാണാതായി

ആലപ്പുഴ: വള്ളത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് ആറ്റില്‍ ചാടിയ യുവാവിനെ കാണാതായി.തൃക്കുന്നപ്പുഴ  തറപ്പാട്ട് ലക്ഷം വീട്ടില്‍ പ്രകാശിന്‍റെ മകൻ നന്ദ ഗോപാലിനെയാണ് (23) കാണാതായത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന് വടക്കുഭാഗത്തായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കളോടൊപ്പം ആറിന്‍റെ അരികില്‍ കെട്ടിയിട്ടിരുന്ന വള്ളത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ സമീപത്തെ റോഡിലൂടെ ബൈക്കില്‍  താമസസ്ഥലത്തേക്ക് പോയ തൃക്കുന്നപ്പുഴ എസ്.ഐയെ കണ്ട് നന്ദു ആറ്റില്‍ ചാടുകയായിരുന്നു.

മറുകരയിലേക്ക് നീന്തുന്നതിനിടെ ഇടക്കുവെച്ച്‌ ഒഴുക്കില്‍പെട്ട് താഴ്ന്നുപോയതാകാമെന്നാണ് സൂചന.  അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Back to top button
error: