IndiaNEWS

കൊല്ലം – സെക്കന്തരാബാദ് റൂട്ടില്‍ മറ്റൊരു സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊല്ലം: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – സെക്കന്തരാബാദ് റൂട്ടില്‍ ഒരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ചു.

കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യല്‍ എക്സ്പ്രസ്( 07112) ഡിസംബർ 29, ജനുവരി അഞ്ച്, 12, 19 തീയതികളില്‍ ( വെള്ളിയാഴ്ചകളില്‍) സര്‍വീസ് നടത്തും. കൊല്ലത്തുനിന്ന് പുലര്‍ച്ചെ 2.30 ന് ആണ് ട്രെയിന്‍ പുറപ്പെടുക.

Signature-ad

സെക്കന്തരാബാദ്-കൊല്ലം സ്പെഷ്യല്‍ എക്സ്പ്രസ്( 07111)ഡിസംബർ 27, ജനുവരി മൂന്ന്, 10, 17 തീയതികളില്‍ (ബുധനാഴ്ചകളില്‍ ) സര്‍വീസ് നടത്തും. സെക്കന്തരാബാദില്‍നിന്ന് വൈകിട്ട് 6.40 ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം.

Back to top button
error: