KeralaNEWS

നവകേരളസദസ്സ്: റാന്നിയില്‍ കലാപരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ ജില്ലാ കളക്ടറുടെ സംഗീത സദസ്സ്

റാന്നി: നവകേരളസദസ്സിന് മുന്നോടിയായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ സംഗീത സദസ്സ് ഏറ്റുപിടിച്ച് ജനങ്ങൾ.
ഉല്ലാസപൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ എന്ന ഗാനം ജില്ലാ കളക്ടര്‍ എ.ഷിബു റാന്നിയുടെ നവകേരള സദസില്‍ ആലപിക്കുമ്പോള്‍ ഏറ്റു പാടി റാന്നിയിലെ പൊതു ജനങ്ങളും. തിരക്കിനിടയിലും പാട്ടിനു താളം പിടിച്ചു എം എല്‍ എ അഡ്വ. പ്രമോദ് നാരായണും കാണികളുടെ ശ്രദ്ധ ആകർഷിച്ചു.
സുമേഷ് ഐരൂരിന്റെ നേതൃത്വത്തിലുള്ള സംഗീത സദസ്സും റാന്നി മണ്ഡലത്തിലെ നവകേരളസദസ്സില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സ് റാന്നി മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് മുന്‍പ് വേദിയില്‍ സുമേഷ് ഐരൂരിന്റെ നേതൃത്വത്തില്‍ സംഗീത സദസ്സും പ്രണവം തിരുവാതിര സംഘത്തിന്റെ നൃത്തവും കാണികള്‍ക്ക് നവ്യാനുഭവമായി.
സുമേഷ് ഐരൂര്‍, ഐശ്വര്യ അനില്‍, അരുണ്‍ പാമ്പാടി എന്നിവര്‍ നടത്തിയ സംഗീത സദസ്സിനൊപ്പം ജനങ്ങളും ഏറ്റുപാടി. കനത്ത മഴയിലും ജനപ്രളയമാണ് റാന്നിയിലുണ്ടായത്.

Back to top button
error: