KeralaNEWS

നവകേരള സദസ്: പത്തനംതിട്ടയിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട: ജില്ലയില്‍ ഇന്നു നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി വി.അജിത്ത് അറിയിച്ചു.

കോന്നിയില്‍

സര്‍ക്കാര്‍ ഔദ്യോഗിക വാഹനങ്ങളും, പരിപാടിയുമായി ബന്ധപ്പെട്ടുള്ള മോട്ടോര്‍കേഡ് വാഹനങ്ങളും കോന്നി ഓട്ടോ-ടാക്സി സ്റ്റാൻഡില്‍ പാര്‍ക്ക്‌ ചെയ്യണം. അരുവാപ്പുലം ഭാഗത്തുനിന്നും കോന്നി മാരൂര്‍പാലം ജംഗ്ഷനിലെത്തുന്ന വാഹനങ്ങള്‍ അവിടെ ആളെ ഇറക്കിയശേഷം കോന്നി എൻഎസ്‌എസ് കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്യണം.

Signature-ad

ഏനാദിമംഗലം പഞ്ചായത്തിലെ വാഹനങ്ങള്‍ മാരൂര്‍പാലം ജംഗ്ഷനില്‍ ആളുകളെ ഇറക്കിയശേഷം അമൃത സ്കൂള്‍ ഗ്രൗണ്ടിലും കലഞ്ഞൂര്‍ പഞ്ചായത്തില്‍നിന്നുള്ളവ മാരൂര്‍ പാലത്തില്‍ ആളുകളെ ഇറക്കിക്കഴിഞ്ഞു എലിയറക്കല്‍ കല്ലേലി റോഡില്‍ ഒരുസൈഡിലും വള്ളിക്കോട് പഞ്ചായത്തില്‍നിന്നുമെത്തുന്ന വാഹനങ്ങള്‍ കോന്നി ആനക്കുടിന് സമീപം ആളുകളെ ഇറക്കി അവിടെയും പാര്‍ക്ക് ചെയ്യണം.

പ്രമാടം, വള്ളിക്കോട് കോട്ടയം പഞ്ചായത്തുകളില്‍നിന്നുള്ളവ മാരൂര്‍ പാലം ജംഗ്ഷനില്‍ ആളെ ഇറക്കി കോന്നി എൻഎസ്‌എസ് കോളജ് ഗ്രൗണ്ടിലും പ്രമാടം, ളാക്കൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ചൈനാമുക്കില്‍ ആളുകളെ ഇറക്കി, ചൈനാ മുക്ക് ളാക്കൂര്‍ റോഡില്‍ ഒരുവശത്തും പാര്‍ക്ക് ചെയ്യണം. കോന്നി പഞ്ചായത്തില്‍നിന്നുള്ള വാഹനങ്ങള്‍ കോന്നി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ്‌ ചര്‍ച്ച്‌ മൈതാനിയില്‍ പാര്‍ക്ക്‌ ചെയ്യണം.

തണ്ണിത്തോട് പഞ്ചായത്തില്‍നിന്നുള്ളവ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളെ ഇറക്കിയശേഷം കോന്നി ഗവണ്‍മെന്‍റ് എച്ച്‌എസ്‌എസ് ഗ്രൗണ്ടില്‍ തങ്ങണം. സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തു‌കളിലെ വാഹനങ്ങള്‍ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിക്കഴിഞ്ഞു മുരിങ്ങമംഗലം ക്ഷേത്രം മൈതാനിയിലും മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളില്‍നിന്നു കുമ്ബഴ വഴിവരുന്നവര്‍ കോന്നി റിപ്പബ്ലിക്കൻ വിഎച്ച്‌എസിനു സമീപം ആളെ ഇറക്കിയശേഷം അവിടെ പാര്‍ക്ക്‌ ചെയ്യണം.

മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ വെട്ടൂര്‍ വഴിയെത്തുന്നവര്‍ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളെ ഇറക്കിയശേഷം മുരിങ്ങമംഗലം മെഡിക്കല്‍ കോളജ് റോഡില്‍ ഒരുവശത്തായി തങ്ങണം. കുമ്ബഴ പത്തനംതിട്ട, കോന്നി ആനക്കൂട് പൂങ്കാവ് റോഡുകളില്‍ പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ല.

റാന്നിയിൽ 

റാന്നിയിലെ നവകേരള സദസ് നടക്കുന്നതിനാല്‍ ഉച്ചകഴിഞ്ഞ് പത്തനംതിട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഉതിമൂട്ടില്‍നിന്നും തിരിഞ്ഞ് കീക്കൊഴുര്‍ എത്തി പേരൂര്‍ച്ചാല്‍ പാലം കയറി പുല്ലൂപ്രം വരവൂര്‍ വഴി പേട്ടയിലെത്തി മിനര്‍വ പടിയിലൂടെ പിഎം റോഡിലെത്തി യാത്ര തുടരണം. എരുമേലി മണിമല ഭാഗത്തുനിന്നുള്ളവ മിനര്‍വ പടിയില്‍നിന്നു തിരിഞ്ഞ് വരവൂര്‍, പുല്ലൂപ്രം വഴി പേരൂര്‍ച്ചാല്‍ പാലത്തിലൂടെ കീക്കൊഴുര്‍ ജംഗ്ഷനില്‍നിന്നും ഉതിമൂട് റോഡില്‍ പ്രവേശിച്ച്‌ യാത്ര തുടരണം.

അടൂരില്‍

പള്ളിക്കല്‍ പഞ്ചായത്തില്‍നിന്നുള്ള ബസുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമുള്ള റിലയൻസ് പമ്ബിനു മുൻവശം ആളെ ഇറക്കിക്കഴിഞ്ഞ് ഗ്രീൻവാലി ഓഡിറ്റോറിയത്തിന്‍റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും കോട്ടമുകള്‍ ദന്താശുപത്രി മുതല്‍ പരുത്തിപ്പാറ ജംഗ്ഷൻ വരെയുള്ള റോഡിന്‍റെ ഇടതുവശത്തും (കിഴക്കുവശം) പാര്‍ക്ക് ചെയ്യണം.

പന്തളം മുനിസിപ്പാലിറ്റിയിലെ ബസുകള്‍ റിലയൻസ് പമ്ബിനു മുൻവശം ആളെ ഇറക്കിയശേഷം കോട്ടമുകള്‍ ദന്താശുപത്രി മുതല്‍ പരുത്തിപ്പാറ ജംഗ്ഷൻ വരെയുള്ള റോഡിന്‍റെ ഇടതുവശത്തും വടക്കടത്തുകാവ് സ്കൂള്‍ മൈതാനത്തും പാര്‍ക്ക് ചെയ്യണം.

ഏഴംകുളം, കൊടുമണ്‍ പഞ്ചായത്തുകളില്‍നിന്നുള്ളവ റിലയൻസ് പമ്ബിനു മുൻവശം ആളെ ഇറക്കിയശേഷം കണ്ണംകോട് സെന്‍റ് തോമസ് ചര്‍ച്ച്‌ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കടമ്ബനാട് ഏറത്ത് പഞ്ചായത്തുകളില്‍നിന്നുള്ളവയും ഇതേ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

തുമ്ബമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍നിന്നുള്ളവ റിലയൻസ് പമ്ബിനു മുന്നില്‍ ആളുകളെ ഇറക്കുകയും, അടൂര്‍ ബൈപാസില്‍ ബൂസ്റ്റര്‍ ചായ ഷോപ്പിന് സമീപം മുതല്‍ കരുവാറ്റ പാലം വരെ റോഡിന്‍റെ ഇടതുവശം (പടിഞ്ഞാറ്) പാര്‍ക്ക് ചെയ്യണം.

കടമ്ബനാട് ഏറത്ത് പള്ളിക്കല്‍ പഞ്ചായത്തുകള്‍ പന്തളം മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍, ബൈക്കുകള്‍ എന്നിവ ഗ്രീൻവാലി പാര്‍ക്കിംഗ് ഗ്രൗണ്ട് എഎംജെ ഹാളിന്‍റെ പാര്‍ക്കിംഗ് ഗ്രൗണ്ട് ഇതിന്‍റെ എതിര്‍വശത്തെ ഗ്രൗണ്ടിലും പാര്‍ക്ക്‌ ചെയ്യണം. അടൂര്‍ മുനിസിപ്പാലിറ്റിയിലെ ഇത്തരം വാഹനങ്ങള്‍ മുനിസിപ്പല്‍ ഗ്രൗണ്ട് സെൻട്രല്‍ ടോള്‍, കാത്തോലിക്ക പള്ളി, ഹോളി ഏഞ്ചല്‍സ് സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക്‌ ചെയ്യണം.

Back to top button
error: