കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസിയിൽ ഗുരുതര ക്രമക്കേടെന്ന് ബിജു പ്രഭാകർ
കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ നടത്തിയത്. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പുകൾ നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്നാണ് ആരോപണം. കെഎസ്ആർടിസിയിലെ പ്രതിസന്ധി മറികടക്കുന്നതിന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത് എന്നും ബിജുപ്രഭാകർ ചൂണ്ടിക്കാട്ടി.
ജീവനക്കാരെ പിരിച്ചു വിടുക എന്നത് കെഎസ്ആർടിസി ഡിയോ സർക്കാരിന്റെ നയമല്ല. എന്നാൽ ക്രമേണ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ബിജുപ്രഭാകർ പറഞ്ഞു. ഇതിനിടയിലാണ് ജീവനക്കാരുടെ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ ശമ്പളം കൈപ്പറ്റി കൊണ്ട് ജീവനക്കാർ മറ്റു പല ജോലികളിലും ഏർപ്പെടുകയാണ്. പല ഡിപ്പോകളിലും എംപാനൽ ജീവനക്കാരാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീൻ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്ന വരും ഉണ്ട്
ദീർഘദൂര സ്വകാര്യബസ്സുകളുടെ സഹായിക്കുന്നതിനായി ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം കടത്തി പണം ഉണ്ടാക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.