IndiaNEWS

രാജസ്ഥാനില്‍ ഓടുന്ന ബസില്‍വെച്ച്‌ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ഡ്രൈവർമാർ

ജയ്പൂർ: രാജസ്ഥാനില്‍ ദളിത് പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ വെച്ച്‌ രണ്ട് ബസ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു.

സംഭവത്തിൽ ലളിത് കുമാർ എന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് ആയി തിരച്ചില്‍ തുടരുകയാണ്. ജയ്പൂരിലെ കനോട്ടയിലായിരുന്നു സംഭവം.

ജോലി ആവശ്യത്തിനായി അമ്മാവനെ കാണാനായി കാണ്‍പൂരില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി ബസിന്റെ ക്യാബിനില്‍ ഉറങ്ങുമ്ബോള്‍ ക്യാബിൻ ഉള്ളില്‍ നിന്ന് പൂട്ടിയ ശേഷം ഉച്ചത്തില്‍ പാട്ടുവെച്ചായിരുന്നു അതിക്രമം നടത്തിയത്.

Signature-ad

പെണ്‍കുട്ടി കാബിനകത്ത് ഉണ്ടെന്ന് മനസിലാക്കിയ യാത്രക്കാര്‍ ബഹളം വച്ചു. ഇതോടെ ബസ് നിര്‍ത്തി പ്രതികള്‍ ഇറങ്ങിയോടുകയായിരുന്നു.

ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമെന്ന് കനോട്ട പൊലീസ് അറിയിച്ചു.

Back to top button
error: