KeralaNEWS

കഴക്കൂട്ടത്ത് സ്കൂൾ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കഴക്കൂട്ടം: സ്കൂള്‍ വിദ‍്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.  പത്തനാപുരം സ്വദേശി കിച്ചു എന്ന് വിളിക്കുന്ന കൃഷ്ണകുമാറാണ്(34) അറസ്റ്റിലായത്.

സമൂഹ മാധ‍്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കടക്കമണ്ണിലെ ഒരു വീട്ടിലെത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്.സ്കൂളിലേക്ക് പോയ കുട്ടി ഏറെ വൈകി വീട്ടിലെത്തിയത് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: