KeralaNEWS

ആലപ്പുഴയിൽ മാധ്യമപ്രവർത്തകനുനേരെയും പൊലീസ് അതിക്രമം; മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വാഹന വ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോയ ഫോട്ടോഗ്രാഫറെ പൊലീസ് അസഭ്യം വിളിച്ചു കൈയേറ്റം ചെയ്തു, സ്കൂട്ടർ മറിച്ചിട്ട് താക്കോൽ ഊരി

ആലപ്പുഴ: നവകേരള സദസ്സ് ആലപ്പുഴയിൽ മാധ്യമപ്രവർത്തകനുനേരെയും പൊലീസ് അതിക്രമം. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനുബാബുവിനെയാണ് കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പൊലീസ് സംഘം അസഭ്യം വിളിച്ചുകൊണ്ട്​ കൈയേറ്റം ചെയ്തു. സ്കൂട്ടർ തള്ളിമറിച്ചിട്ട് താക്കോലും ഊരികൊണ്ടുപോയി. ആലപ്പുഴ പള്ളിപ്പുറത്തു​വെച്ചായിരുന്നു സംഭവം.

മുഖ്യമന്ത്രിയും സംഘവും തവണക്കടവിൽ ജങ്കാറിൽ ഇറങ്ങിയശേഷം അരൂരിലെ ആര്യങ്കാവ്​​ വേദിയിലേക്ക്​ പോവുകയായിരുന്നു. അവരുടെ വാഹന വ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പൊലീസ് സംഘം തടഞ്ഞപ്പോൾ സ്കൂട്ടർ നിർത്തി സ്റ്റാൻഡിട്ടശേഷം മാധ്യമ പ്രവർത്തകനാണെന്ന്​ അറിയിക്കുകയും തിരിച്ചറിയൽ കാർഡ്​ കാട്ടുകയും ചെയ്​തു. എന്നിട്ടും അസഭ്യം വിളിച്ചുകൊണ്ട്​ കൈയേറ്റത്തിന്​ മുതിർന്നു. സ്റ്റാൻഡിട്ട്​ വെച്ച സ്കൂട്ടർ തള്ളിമറിച്ചിട്ടു. അതിന്‍റെ താക്കോലും ഊരികൊണ്ടുപോയി. ഇന്ന് വൈകീട്ട്​ 5.30ന്​ പള്ളിപ്പുറത്തു​വെച്ചായിരുന്നു സംഭവം.

Signature-ad

ആലപ്പുഴയില്‍ ഇന്ന് മുഖ്യ മന്ത്രിയുടെ ബസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പൂച്ചാക്കലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. വൈസ് പ്രസിഡന്‍റ് ഗംഗ ശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Back to top button
error: