എന്നാല്‍ യുഎഇയിലേക്കുള്ള പ്രവാസികള്‍ ഇനി ബാഗ് പാക്ക് ചെയ്യുമ്ബോള്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പിന്നാലെ വരും. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുമ്ബോള്‍ ബാഗേജില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അധികൃതര്‍.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ കൃത്യമായ നിയന്ത്രണം ഉണ്ട്.വിമാന സുരക്ഷ അപകടത്തിലാക്കുന്ന കൊപ്ര,നെയ്യ്, ലിക്വിഡ്, എയറോസോള്‍, ജെല്‍സ് (LAGs) തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്.
അതേസമയം ചില്ലി അച്ചാറുകള്‍ ഒഴികെ കൊണ്ടുപോകുന്നതും ചെക്ക് ഇൻ ചെയ്യുന്നതുമായ ലഗേജുകളില്‍ അനുവദനീയമാണ്.
വിമാനത്തില്‍ തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന കാരണത്താലാണ് കൊപ്ര, അച്ചാര്‍, നെയ്യ് ഉള്‍പ്പെടെ എണ്ണമയമുള്ള വസ്തുക്കള്‍ അനുവദിക്കാത്തത്.തീപ്പിടിത്തം, സ്‌ഫോടനങ്ങള്‍, വിമാനത്തിന്റെ വൈദ്യുത സംവിധാനങ്ങളുമായുള്ള ഇടപെടല്‍ എന്നിവയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ഉണങ്ങിയ തേങ്ങയില്‍ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയിട്ടുണ്ട്. അത് ജ്വലന സ്വഭാവമുള്ളതും വിമാനത്തിനുള്ളില്‍ ചൂട് നേരിട്ടാല്‍ തീപിടുത്തത്തിന് കാരണമാകുന്നതുമാണ്.