
മനോരമ ന്യൂസ്-വിഎംആര്‍ സര്‍വേയിലാണ് മോദി സര്‍ക്കാരിന്റെ ജനപ്രീതിയെ കുറിച്ച് പറയുന്നത്.മോദി സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് 43 ശതമാനം പേരും തൃപ്തരല്ല. ശരാശരി മാര്‍ക്ക് നല്‍കിയത് 30.24 ശതമാനം പേരാണ്. ഏറ്റവും മികച്ചതെന്ന് പറഞ്ഞത് 9.98 ശതമാനം പേര് മാത്രമാണ്. 17.17 ശതമാനം നല്ലതെന്നും അഭിപ്രായപ്പെട്ടു. മോശമായി കരുതുന്നവര്‍ 28.07 ശതമാനവും, വളരെ മോശമായി കാണുന്നത് 14.54 ശതമാനവുമാണ്.
അതേസമയം കേന്ദ്ര സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് പാലക്കാട് നിന്നാണ്. ഇവിടെ 23.46 ശതമാനം പേര് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും മികച്ചതെന്നാണ് അഭിപ്രായപ്പെട്ടത്. മാവേലിക്കര(33.81. പത്തനംതിട്ട(33.51) തിരുവനന്തപുരം(30.57) എന്നീ മണ്ഡലങ്ങളിലുള്ള മുപ്പത് ശതമാനത്തിലധികം പേര് മോദി സര്‍ക്കാര്‍ ഏറ്റവും മികച്ചതെന്ന് രേഖപ്പെടുത്തി.
പൊന്നാനി, തൃശൂര്‍, എറണാകുളം മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തില്‍ അധികം കേന്ദ്രത്തിന്റെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും മോശമെന്ന് കരുതുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ വയനാട്, ചാലക്കുടി, വടകര, ആലത്തൂര്‍ എന്നിവരാണ് മുന്നില്‍. കോഴിക്കോടാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ ഏറ്റവും തൃപ്തിയില്ലാത്തവര്‍ ഉള്ളത്. 55.64 ശതമാനം പേര് കേന്ദ്ര സര്‍ക്കാര്‍ പ്രകടനം മോശമെന്ന് അഭിപ്രായപ്പെട്ടത്.






