KeralaNEWS

വൈക്കത്തഷ്ടമി; പ്രാതൽ കഴിക്കാൻ ക്യൂനിന്ന നിരവധി പേർക്ക് ഷോക്കേറ്റു

കോട്ടയം : വൈക്കത്തഷ്ടമി പ്രാതൽ കഴിക്കാൻ ക്യൂനിന്ന നിരവധി പേർക്ക് ഷോക്കേറ്റു. ഊട്ടുപുരക്ക് സമീപം സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡിൽ നിന്നാണ് ഷോക്കേറ്റത്.
ശാരീരിക അവശതകൾ ഉണ്ടായ മൂന്ന് സ്ത്രീകളേയും ഒരു പുരുഷനേയും വൈക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്ക് പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.
ബാരിക്കേഡിന് മുകളിലൂടെ വൈദ്യുതി വയറുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ നിന്നാകാം ബാരിക്കേഡിൽ വൈദ്യുതി പ്രവഹിച്ചതെന്ന് കരുതുന്നു.സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Back to top button
error: