കൊച്ചി: ആലുവയില്‍ മുഖ്യമന്ത്രി എത്തുന്ന ദിവസം സമ്മേളനവേദിക്ക് സമീപത്തെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസിന്റെ നോട്ടീസ്. ഭക്ഷണം മറ്റു സ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണം. കടയിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. ആലുവ ഈസ്റ്റ് പൊലീസാണ് നോട്ടീസ് നല്‍കിയത്.
തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെ കടയില്‍ ജോലിക്ക് നിര്‍ത്താന്‍ ആകില്ലെന്നും സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം നവ കേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി തുടരും. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതിയ വില 1796.50 രൂപയാണ്.