CrimeNEWS

രാജസ്ഥാനിൽ വിവാഹ വീട്ടിൽനിന്ന് ആളൊഴിഞ്ഞയിടത്തേക്ക് അച്ഛൻ മകളെ കൊണ്ടുപോയി കഴുത്തറത്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി

ദില്ലി: രാജസ്ഥാനിൽ പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പ്രതി മൂത്ത മകളെ ഒരു വിവാഹസ്ഥലാത്ത് വച്ചാണ് കൊന്നത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണമായ സംഭവം, പാലി ജില്ലയിലെ ഇസാലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് കൊലപാതകം നടന്നത്. പ്രതിയുമായി അകന്ന് അമ്മയോടൊപ്പം ഗുജറാത്തിൽ കഴിയുകയായിരുന്നു മുപ്പത്തി രണ്ടുകാരിയായ മകള്‍. ചടങ്ങിനിടെ സംസാരിക്കാനായി മൂത്തമകളെ വിളിച്ച പ്രതി, ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി.

കഴുത്തറത്ത ശേഷം കയ്യിൽ കരുതിയ പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇളയ മകളോട് കാത്തു നിൽക്കാൻ പറഞ്ഞ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. തിരിച്ചെത്തിയ അച്ഛന്റെ കൈയിൽ ചോരപുരണ്ടതു കണ്ട ഇളയമകളാണ് പ്രദേശവാസികളെ വിവരമറിയിച്ചത്. പൊലീസെത്തുമ്പോൾ പകുതി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പന്ത്രണ്ട് വർഷമായി കുടുബവുമായി അകന്നു കഴിയുന്ന പ്രതി, മൂത്തമകളാണ് ഇതിനു കാരണമെന്ന് ആരോപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പ്രതി ശിവ്ലാൽ മേഘ്വാൾ ഒളിവിലാണ്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: