KeralaNEWS

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ പീണറായി എന്ന് നീട്ടി വിളിച്ച്‌ ഓടിയെത്തി; കുഞ്ഞിന് കൈകൊടുത്ത് മുഖ്യമന്ത്രി

മലപ്പുറം: പിണറായി എന്ന് നീട്ടിവിളിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

 ഓടി അരികിലെത്തിയ കുഞ്ഞിന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി കൈ കൊടുത്തു, എന്താണ് ഇയാളുടെ പേരെന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിനു പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ എന്ന് പറഞ്ഞ് ചിരിയോടെ മുഖ്യമന്ത്രി കാറിൽ കയറുകയും കുഞ്ഞ് തിരിച്ച്‌ മാതാപിതാക്കള്‍ക്ക് അരികിലേക്ക് മടങ്ങുകയും ചെയ്തു.മന്ത്രി ശിവന്‍കുട്ടിയാണ് വീഡിയോ പങ്കുവച്ചത്.

Back to top button
error: