ഇരുപതുകാരിയായ പരുള്‍ ഖാത്തൂറാണ് കാമുകനായ അഖ്‌ലാഖ് ആലത്തെ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്നും തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍, അഖ്ലാഖ് ഇതിന് വഴങ്ങാതിരുന്നതോടെയാണ് യുവതി കടുംകൈ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അഖ്‌ലാഖിനെ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മദൻപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയത്.
ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തുടർന്ന് പഹല്‍ മോര്‍ സ്വദേശിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഇതോടെ ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് അന്വേഷണം പരുള്‍ ഖാത്തൂറിലേയ്‌ക്കെത്തിയത്.
പരുള്‍ ഖാത്തൂറിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. യുവതിയെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കാമുകനെ കൊല്ലാനുപയോഗിച്ച തോക്കും സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പരുള്‍ വെളിപ്പെടുത്തിയിട്ടില്ല. യുവതിയെ സഹായിച്ചയാളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.