കുഴിയം സ്വദേശി ഷാജഹാനാണ് ഇന്നലെ രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് താൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുവിനോടൊപ്പമുണ്ടായിരുന്നു എന്നും ഷാജഹാൻ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.കേസുമായി ബന്ധമില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഷാജഹാൻ പോലീസിനോട് ആവശ്യപ്പെട്ടു. രേഖാചിത്രത്തിന് ഷാജഹാന്റെ മുഖവുമായി തോന്നിയ സാദൃശ്യത്തെ തുടര്‍ന്നാണ് പോലീസ് ഷാജഹാനെ ചുറ്റിപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയത്.
ഷാജഹാൻ തന്റെ ബന്ധുവിനോടൊപ്പം കാഞ്ഞിരകോടാണ് താമസം. ബന്ധുവിന്റെ കൈക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി തിങ്കളാഴ്ച വൈകീട്ട് 3.30-ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിന്റെ ഒപ്പമായിരുന്നു ഷാജഹാൻ.
രാത്രി 7.30-ന് തിരിച്ച് വീട്ടിലെത്തിയതായും ഷാജഹാൻ പോലീസിനെ അറിയിച്ചു. കാഞ്ഞിരകോട്ടെ വീടിനുസമീപത്തെ സുരക്ഷാക്യാമറകള്‍ പോലീസ് പരിശോധിച്ചു. ഷാജഹാൻ പറഞ്ഞതുമായി പൊരുത്തപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.
അതേസമയം തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഷാജഹാനെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ലെന്ന് കുണ്ടറ പോലീസ് പറഞ്ഞു.