KeralaNEWS

കൊല്ലത്ത് 12 കാരിയേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു

കൊല്ലം: ഓയൂരില്‍ ആറുവയസുകാരി അഭിഗേലിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് പത്തുകിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്.

സംഘം മുക്ക് താന്നിവിള പനയ്ക്കല്‍ ജങ്ഷനില്‍ ആര്‍ ബിജുവിന്റെയും ചിത്രയുടേയും 12 വയസുള്ള മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ബിജു സൈനികനാണ്. തിങ്കളാഴ്ച രാവിലെ 8.30നാണ് സംഭവം.

Signature-ad

വീടിന് അകത്തിരുന്ന കുട്ടി സിറ്റ് ഔട്ടിലെത്തിയപ്പോള്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും ആരാണെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് ഗേറ്റ് കടന്ന് ബൈക്കില്‍ കാത്തുനിന്നയാള്‍ക്കൊപ്പം രക്ഷപ്പെട്ടെന്നും കുട്ടിയുടെ അമ്മ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. പോസ്റ്റിട്ട് ഒരു മണിക്കൂറിന് ശേഷമാണ് അഭിഗേലിനെ തട്ടിക്കൊണ്ടുപോയത്.

Back to top button
error: