തടവുകാരുടെ വേഷത്തില്‍ വ്യത്യാസം വരുത്താന്‍ തീരുമാനിച്ച് ജയില്‍വകുപ്പ്. പുരുഷന്‍മാര്‍ക്ക് ബെര്‍മുഡയും ടീഷര്‍ട്ടും സ്ത്രീകള്‍ക്ക് ചുരിദാറുമാണ് വേഷം. മുണ്ട് ഉപയോഗിച്ച് തൂങ്ങിമരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പുതിയ വേഷം നല്‍കുക. അതേസമയം, നിറത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് സബ്ജയിലില്‍ ഒരു തടവുകാരന്‍ തൂങ്ങി മരിച്ചിരുന്നു. അതിനാല്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് തന്നെയാണ് ഈ വേഷം ആകാമെന്ന ആശയം മുന്നോട്ട് വെച്ചത്.
ആദ്യഘട്ടത്തില്‍ 200 പുരുഷന്‍മാരും 12 സ്ത്രീകളുമുളള കോഴിക്കോട് ജയിലിലാണ് വേഷമാറ്റം ഉണ്ടാവുക. ഒരാള്‍ക്ക് രണ്ട് ജോടി വസ്ത്രമാണ് നല്‍കുക. അതേസമയം, വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പ്പര്യമുളളവര്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.