2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.
തൃശൂര്‍ എഫ്.എച്ച്.സി. മാടവന 98% സ്കോറും കാസര്‍ഗോഡ് എഫ്.എച്ച്.സി. ബെള്ളൂര്‍ 87% സ്കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.കോട്ടയം എഫ്.എച്ച്.സി. വെളിയന്നൂര്‍ 86% സ്കോറും, മലപ്പുറം എഫ്.എച്ച്.സി. അമരമ്ബലം 84% സ്കോറും, തൃശൂര്‍ യു.പി.എച്ച്.സി. പോര്‍ക്കളങ്ങാട് 92% സ്കോറും, കാസര്‍ഗോഡ് എഫ്.എച്ച്.സി. ചിറ്റാരിക്കല്‍ 87% സ്കോറും നേടി പുന:അംഗീകാരം നേടി.
ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 73 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 115 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ ദേശീയ ലക്ഷ്യ അംഗീകാരവും നേടിയിട്ടുണ്ട്.