IndiaNEWS

മോദി ‘ദുശ്ശകുനം’; ഇന്ത്യയുടെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ജയ്പൂര്‍: ഏകദിന ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ മത്സരം കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഇന്ത്യൻ താരങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സാക്ഷാൽ നരേന്ദ്ര മോദി ദുശ്ശകുനമായെത്തിയതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Signature-ad

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടിയിലാണ് രാഹുല്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.ഫൈനല്‍ കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ ദുശ്ശകുനം എന്നായിരുന്നു ബിജെപിയുടെ മറുപടി.

Back to top button
error: