കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ലുള്ളയാണ് രാജ്യത്തുടനീളം ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി മുഹയ്ദ്ദീന്‍ യാസിനാണ് രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ടെന്നാണ് വിവരം.
അതേസമയം, പ്രഖ്യാപനത്തോടെ മലേഷ്യയിലെ പാര്‍ലമെന്റിനെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും താല്‍ക്കാലികമായി നിരോധിച്ചു.