IndiaNEWS

ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.

പശ്ചിമബംഗാളിലെ ബങ്കുര ജില്ലയിലാണ് 23കാരന്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.

പ്രദേശത്തെ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് മത്സരം കാണുന്നതിനായി ഞായാറാഴ്ച അവധി എടുത്തിരുന്നു. ഓസ്ട്രേലിയയുമായുള്ള മത്സരത്തില്‍ ഇന്ത്യ തോറ്റതിനെ തുടര്‍ന്ന്  മുറിയില്‍  തൂങ്ങി മരിക്കുകയായിരുന്നു.

Signature-ad

ബെലിയേറ്റൂര്‍ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.ഇന്ത്യക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

Back to top button
error: