ബ്രിട്ടാസ്സിന്റെ വെളിപ്പെടുത്തൽ, കെ എം ബി കേസിന് ശാപമോക്ഷം കിട്ടുമോ?
ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെയും കോൺസുലേറ്റിന്റെ പുതിയ കെട്ടിടത്തിന്റെയും നിർമാണക്കരാറിന് വേണ്ടി യൂണിറ്റാക് കമ്പനി മൂന്നര കോടി രൂപ കമ്മീഷൻ നൽകിയത് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വണ്ടിയിടിച്ചു കൊല്ലപ്പെട്ട അതെ രാത്രി തന്നെയെന്ന് വെളിപ്പെടുത്തൽ. കൈരളി ടിവി ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസ് രാത്രി ചർച്ചാ പരിപാടിയിൽ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ധനമന്ത്രി ഡോ. തോമസ് ഐസക്കും ഈ വെളിപ്പെടുത്തൽ നടത്തുമ്പോൾ ചർച്ചയിൽ സന്നിഹിതാനിയിരുന്നു.
ബ്രിട്ടാസിന്റെ പ്രധാന വെളിപ്പെടുത്തലുകൾ ഇവയാണ് –
1.വടക്കാഞ്ചേരി ഭവനപദ്ധതി നിർമ്മാണത്തിന് യുണിടാക് നൽകിയ കമ്മീഷൻ 4 കോടി 25 ലക്ഷം രൂപ
2.75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്
3.മൂന്നര കോടി രൂപ ഡോളറും രൂപയുമായി
2019 ആഗസ്റ്റ് കൈമാറി
4.കൈപറ്റിയത് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദ്
5.ഖാലിദ് വന്നത് കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിൽ
6.കൈമാറ്റം നടന്നത് കവടിയാറിലെ
കഫേകോഫി ഡേയ്ക്ക് സമീപം
7.നിർദിഷ്ട കോൺസുലേറ്റ് നിർമ്മാണ കരാർ
നൽകാമെന്ന പേരിലാണ് ഇത്രയും വലിയ തുക
കമ്മീഷൻ നൽകിയത്
8.പണം കൈമാറിയത് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട രാത്രിയിൽ
ഐ എ എസ് ഉദ്യോഗസ്ഥൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് സിറാജ് ലേഖകൻ കെ എം ബഷീർ കൊല്ലപ്പെടുന്നത്. സംഭവ ദിവസം രാത്രി തന്നെയാണ് അതെ റോഡിൽ വലിയ പണക്കൈമാറ്റം നടക്കുന്നത്. ബഷീറിന്റെ മരണം സംബന്ധിച്ച ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസിൽ നിന്ന് തന്നെ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ കേസ് ഈ വഴിക്ക് കൂടി നീങ്ങുമോ എന്നാണ് മാധ്യമപ്രവർത്തകർ ഉറ്റു നോക്കുന്നത്.