NEWSSports

രാജ്യമെന്നും ടീം ഇന്ത്യയ്‌ക്കൊപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്:2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് ആറാം ലോകകിരീടം ഉയര്‍ത്തിയത്.

എന്നാല്‍ തോല്‍വിയിലും രാജ്യം ടീം ഇന്ത്യയ്ക്കൊപ്പമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍.

ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനവും താരങ്ങളുടെ കഴിവും ശ്രദ്ധേയമായിരുന്നു. മികച്ച ടീമായാണ് ഇന്ത്യൻ താരങ്ങള്‍ ലോകകപ്പ് കളിച്ചത്. ഈ പ്രകടനത്തില്‍ രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

Signature-ad

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം നടന്നത്. ലോകകപ്പ് ഫൈനല്‍ കാണാൻ പ്രധാനമന്ത്രിയും സ്റ്റേഡയത്തിലെത്തിയിരുന്നു.

Back to top button
error: