രാവിലെ ഉറക്കം ഉണർന്നാലുടൻ ഒരു കപ്പ് ചൂടുള്ള കാപ്പി കുടിച്ച് ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കാപ്പി കുടിക്കുമ്പോൾ തന്നെ ഊർജസ്വലതയും ഉന്മേഷവും അനുഭവപ്പെടാൻ തുടങ്ങും.
വാസ്തവത്തിൽ, കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ രക്തത്തിൽ കലരുന്നതോടെയാണ് ക്ഷീണം മാറുകയും ഉന്മേഷം വർധിപ്പിക്കുകയുമായി നമുക്ക് തോന്നുന്നത്.
വാസ്തവത്തിൽ, രാവിലെതന്നെ ആദ്യം കാപ്പി കുടിച്ചാൽ, അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹം ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഉറക്കം ഉണരുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ ശരീരം കോര്‍ട്ടിസോള്‍/സ്ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിച്ച് ആ ദിവസത്തിനായി നിങ്ങളെ സജ്ജമാക്കുന്നു. ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്നിരിക്കുന്ന സമയമാണിത്. ഈ സമയത്ത് കാപ്പി കുടിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ കാരണമാകുന്നു. പാലില്ലാതെ കട്ടന്‍ കാപ്പി കുടിക്കുന്നവരും ഈ അപകടം ബാധിക്കും.
രാവിലെ ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറെങ്കിലും കഴിയാതെ കാപ്പി കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നിര്‍ദേശിക്കുന്നത്. കാരണം ഇത്രയും സമയം കഴിയുമ്പോഴേക്കും കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കുറയാന്‍ തുടങ്ങുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാനാകും. ഭക്ഷണം കഴിച്ചയുടനെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കിയില്ലെങ്കി ൽ ഇത് ധമനികളെയും നാഡീവ്യവസ്ഥയെയും സാരമായി ബാധിക്കാം.