IndiaNEWS

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

സൂറത്ത്: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.ഗുജറാത്തിലെ സൂററ്റിലാണ് സംഭവം.ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്.

സൂറത്തിലെ പല്‍സാന പ്രദേശത്തെ ഡൈയിംഗ് യൂണിറ്റിലെ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ബോധരഹിതരായി വീണു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ കൂടി കുഴഞ്ഞുവീഴുകയായിരുന്നു.

Signature-ad

നാലുപേരെയും ടാങ്കില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: