KeralaNEWS

എക്‌സൈസിന്റെ ജീപ്പിന് തീയിട്ട 19-കാരൻ അറസ്റ്റില്‍

കോതമംഗലം: എക്‌സൈസിന്റെ ജീപ്പിന് തീയിട്ട 19-കാരൻ അറസ്റ്റിൽ.  കളപ്പാറ പാലയ്ക്കല്‍ ജിത്ത്് (19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.45-ഓടെ പുന്നേക്കാടാണ് സംഭവം.

പുന്നേക്കാട് ജങ്ഷന് സമീപത്തെ കുട്ടംപുഴ എക്സൈസ് റേഞ്ച്് ഓഫീസിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ജീപ്പിനാണ് തീയിട്ടത്. നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാറാവുകാരനും സമീപവാസികളും ഓടിയെത്തി തീയണച്ചു. ഇതിനിടെ ജിത്ത് ഓടിമറഞ്ഞു. ജീപ്പിന്റെ പിൻവശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ച്‌് തീയിടുകയായിരുന്നു.

Signature-ad

സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Back to top button
error: