NEWSSocial Media
നെല്ല് കൊണ്ടുപോയതിന് കേന്ദ്രം കേരളത്തിന് നൽകാനുള്ളത് 742.63 കോടി രൂപ
News DeskNovember 14, 2023
കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
1) ആരാണ് നെല്ല് എടുക്കുന്നത്???
കേന്ദ്രസർക്കാർ…
2) ആരാണ് നെല്ലിന്റെ വില കൊടുക്കേണ്ടത്???
കേന്ദ്രസർക്കാർ…
3) കേന്ദ്രസർക്കാർ എന്ന് പണം കൊടുക്കും????
ചുരുങ്ങിയത് ആറുമാസം കഴിഞ്ഞ്…..ചിലപ്പോൾ ഒരു വർഷം വരെ എടുക്കും
4) എത്ര രൂപയാണ് കേന്ദ്രസർക്കാർ കൊടുക്കുന്നത്???
കിലോയ്ക്ക് 20 രൂപ
5) കേരളത്തിൽ അതിൽ കൂടുതൽ കിട്ടുന്നത് എങ്ങനെ ആണ്???
കേരള സർക്കാർ കൈയിൽനിന്ന് 7 രൂപ 50 പൈസ കൂടി കൂടുതലായി കർഷകൻ കൊടുക്കും.അങ്ങനെ 27രൂപ 50 പൈസ കർഷകന് ലഭിക്കും.
6) കേന്ദ്രം കൊണ്ടുപോകുന്ന നെല്ലിന് കേരളം അങ്ങനെ പൈസ കൊടുക്കുന്നത് എന്തിനാണ്???
കർഷകനെ താങ്ങി നിർത്തുന്നതിന് വേണ്ടിയാണ് അങ്ങനെ ചെലവഴിക്കുന്നത്….
7) കേരളത്തിൽ കർഷകന് നേരത്തെ വില ലഭിക്കുന്നുണ്ടല്ലോ???
അത് കേന്ദ്രം പണം തരുന്നത് നോക്കിനിൽക്കാതെ കർഷകന്റെ അവസ്ഥ മനസിലാക്കി കേരള സർക്കാർ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തു നൽകുന്നതാണ്
8) അതിന്റെ പലിശ ആരടയ്ക്കും???
കേന്ദ്രസർക്കാർ പണം തരുമ്പോൾ മുതലും പലിശയും കേരള സർക്കാർ തന്നെ കയ്യിൽ നിന്ന് ഇട്ട് അടയ്ക്കും….
9) കേന്ദ്രം നെല്ല് കൊണ്ടുപോയതിന്റെ തുക ഇതുവരെ എത്ര രൂപ കുടിശ്ശിക ഉണ്ട്???
ഇതുവരെ 742.63 കോടി രൂപ ആ ഇനത്തിൽ മാത്രം കേരളത്തിന് ലഭിക്കാനുണ്ട്…
10) ഇന്നുവരെ അങ്ങനെ മുടക്കിയ പൈസ കൃത്യമായി തിരക്കിടയ്ക്കാതെ ഇരുന്ന് ഏതെങ്കിലും കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചിട്ടുണ്ടോ?
ഇല്ല ഇതുവരെ എല്ലാ പിആർഎസ് വായ്പയും കേരള സർക്കാർ കൃത്യമായി തിരിച്ചടച്ചിട്ടുണ്ട്. കൃത്യമായ തിരിച്ചടുക്കുന്ന വായ്പകൾ മൂലം കർഷകന്റെ സിബിൽ സ്കോർ ഉയരുക മാത്രമേ ചെയ്യൂ….
11) സിബിൽ സ്കോർ നോക്കാതെ ഏതെങ്കിലും ബാങ്ക് വായ്പ കൊടുക്കുമോ???
കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാർ ഓടിച്ചെല്ലുമ്പോൾ സിബിൽ സ്കോറും സാലറി സർട്ടിഫിക്കറ്റും നോക്കാതെ വായ്പ കൊടുക്കുന്നവരാണ് സഹകരണ ബാങ്ക്. ആ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണ് കാലാകാലങ്ങളായുള്ള ശ്രമം നടക്കുന്നത്.
(സോഷ്യൽ മീഡിയ)