
ലക്നൗ: ഉത്തർ പ്രദേശിലെ ആഗ്രയിൽ ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു.
നഗരത്തിലെ ഒരു ആഡംബര ഹോംസ്റ്റേയിലെ ജീവനക്കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
സഹായം തേടി യുവതി നിലവിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തനിക്ക് നാല് പെണ്‍മക്കളാണെന്നും തന്നെ ഉപദ്രവിക്കരുതെന്നും യുവതി അഭ്യര്‍ഥിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഹോംസ്റ്റേ പോലീസ് അടച്ചുപൂട്ടി.
ആക്രമണത്തിനിരയായ യുവതിയ്ക്ക് 25 വയസ് പ്രായമുണ്ടെന്ന് ബസായി പോലീസ് പോസ്റ്റിന്റെ ചുമതലയുള്ള മോഹിത് ശര്‍മ എന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പ്രതികരിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.






