IndiaNEWS

മുന്നൂറ് കോടിയിലധികം കടം; കേരളം വിട്ടതോടെ കിറ്റെക്സ് സാമ്പത്തിക പ്രതിസന്ധിയിൽ

ഹൈദരാബാദ്:കിറ്റെക്സ് ഗാര്‍മെന്റ്സ് നഷ്ടത്തിൽ. കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്ത് പ്രമുഖരായ കിറ്റെക്സ് കേരളം വിട്ട് തെലങ്കാനയിലേക്ക് എത്തിയതോടെ വരുമാനത്തിൽ ഇടിവ് വന്നതായാണ് റിപ്പോർട്ട്. കടബാധ്യതയും കിറ്റെക്സിനെ വലയ്ക്കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തു വന്നപ്പോൾ 38.38 ശതമാനം ഇടിവാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സെപ്റ്റംബറിലാണ് തെലങ്കാനയിൽ പുതിയ ഫാക്ടറിക്ക് കിറ്റെക്സ് കമ്പനി തറക്കല്ലിട്ടത്.
പുതിയ ഫാക്ടറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കിറ്റെക്സിന്റെ കടം കുത്തനെ ഉയർത്തിയിട്ടുണ്ട്. 25 കോടി രൂപയായിരുന്നു. നേരത്തെ കിറ്റക്‌സിന്റെ സംയോജിത കടം. നിലവിൽ അത് 341 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.  തെലങ്കാനയിൽ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിലേണ് കിറ്റെക്സ് പുതിയ ഫാക്ടറി സ്ഥാപിക്കുന്നത്.
കേരളത്തിൽ പ്രഖ്യാപിച്ച 3000 കോടിയുടെ നിക്ഷേപമാണ് രാഷ്ട്രീയ കാരണങ്ങളാൽ കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പറിച്ചുനട്ടത്.

Back to top button
error: