ചെന്നൈ : ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ എന്നറിയപ്പെടുന്ന ദ്രാവിഡ കഴകം നേതാവ് ഇ വി രാമസ്വാമിയുടെ പ്രതിമകള്‍ തങ്ങള്‍ അധികാരത്തില്‍ വരുമ്ബോള്‍ നീക്കം ചെയ്യുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ.
കഴിഞ്ഞദിവസം എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ഭാഗമായി ശ്രീരംഗത്തിലെ പ്രശസ്തമായ രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. .
‘ദൈവത്തെ പിന്തുടരുന്നവര് വിഡ്ഢികള്‍, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ കബളിപ്പിക്കപ്പെട്ടവരാണ് അതിനാല്‍ ദൈവത്തെ ആരാധിക്കരുത്. 1967ല്‍ ഡിഎംകെ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം തമിഴ്നാട്ടില്‍ നിരവധി ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഇത്തരം വചനങ്ങളേന്തിയ നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്ക നീക്കം ചെയ്യും’. അദ്ദേഹം പറഞ്ഞു.