ഹൈദരാബാദ്: റെയിൽവേ സ്റ്റേഷന് സമീപം നമ്പള്ളിയിൽ ഇസ്രായേൽ വിരുദ്ധ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന സർക്കാർ.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രിയും പതാകയും പോസ്റ്ററുകളില്‍ ഉണ്ട്. റോഡിനു നടുക്കാണ് പോസ്റ്ററുകള്‍ ഒട്ടിച്ച നിലയില്‍ കാണപ്പെട്ടത്. അാരാണ് പോസ്റ്റുകള്‍ പതിച്ചതെന്ന് വ്യക്തമല്ല.
നേരത്തെ ഹൈദരാബാദിലെ കോട്ടിയിലെ ഗുജറാത്തി ഗല്ലി മാര്‍ക്കറ്റിലെ ചില കടയുടമകള്‍ ഇസ്രായേലിനെയും അമേരിക്കയെയും ബഹിഷ്‌കരിച്ച് പോസ്റ്ററുകള്‍ പതിച്ചിരുന്നത് വിവാദമായിരുന്നു.
മുമ്ബ് ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഷീര്‍ ബാഗിലെ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.