വയറു വേദന എപ്പോള്‍ എങ്ങനെ ആര്‍ക്കൊക്കെ വരും എന്ന കാര്യം പറയാൻ പറ്റില്ല. കാരണം ആര്‍ക്കും വരാവുന്ന ഒന്നാണ് വയറു വേദന. ഭക്ഷണത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു.
പല കാരണങ്ങള്‍ കൊണ്ടും വയറു വേദന വരാവുന്നതാണ്. അപ്പന്റൈറ്റിസ് വയറു വേദന, ഭക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന വയറു വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.എന്നാൽ വയറു വേദനയെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കും.അത് ഏതൊക്കെയെന്ന് നോക്കാം.
*പഴം*
പഴം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. പെട്ടെന്ന് ദഹിക്കുന്നതിനും പഴം സഹായിക്കുന്നു. ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. ഇത് നിങ്ങളിലെ വയറു വേദനയെ ഇല്ലാതാക്കി ഡയറിയ പോലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ വയറു വേദനയുള്ളപ്പോള്‍ നിങ്ങള്‍ക്ക് പഴം കഴിക്കാവുന്നതാണ്.
*ഇഞ്ചി*
ഏത് ആരോഗ്യ പ്രശ്‌നത്തിനുമുള്ള ഒരു പ്രധാനപ്പെട്ട ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള ഏത് പ്രതിസന്ധിക്കും പരിഹാരം കാണാവുന്നതാണ്. ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചി ചതച്ചിട്ട് ആ വെള്ളം കുടിക്കുന്നത് വയറു വേദനയെ ഇല്ലാതാക്കുന്നു.
*പപ്പായ*
പപ്പായ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിവിധ തരത്തിലുള്ള എന്‍സൈമുകളാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല ധാരാളം പ്രോട്ടീനും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് പ്രതിസന്ധിയിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു പപ്പായ.
*കര്‍പ്പൂര തുളസി*
ഏത് മാറാത്ത വയറു വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂര തുളസി. കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
*തൈര്*
തൈര് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളില്‍ അസ്വസ്ഥത കൂടുതലുണ്ടാക്കുന്ന ഒന്ന് തന്നെയാണ് വയറു വേദന. അതിനെ പരിഹരിക്കാന്‍ തൈര് ഉത്തമമാണ്. ഇതിലുള്ള
പ്രൊബയോട്ടിക് ഗുണങ്ങള്‍ വയറിന് ആരോഗ്യം നല്‍കുന്നു. മാത്രമല്ല വിറ്റാമിന്‍ സിയുടെ കലവറയാണ് തൈര് എന്നതും സവിശേഷതയാണ്. നല്ല ദഹനത്തിനും തൈര് സഹായിക്കുന്നു.
*ഉരുളക്കിഴങ്ങ്*
വയറു വേദനയുള്ളപ്പോള്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങളില്‍ ദഹന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നു.
*ജീരകം*
ജീരകം കഴിക്കുന്നതും വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ജീരകം വായിലിട്ട് ചവക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലെങ്കില്‍ ജീരകവെള്ളം കുടിക്കുന്നതും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
*ഓട്‌സ്*
ഓട്‌സ് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഓട്‌സ് കഴിക്കുന്നത് നല്ല രീതിയില്‍ ദഹനം നടക്കുന്നതിന് സഹായിക്കുന്നു. വയറിന്റെ എല്ലാ അസ്വസ്ഥതകളേയും ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ഓട്‌സ്.
ഓർക്കുക:ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന വയറു വേദന ആണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.