SportsTRENDING

ടൈംഡ് ഔട്ട് വിവാദത്തില്‍ ട്വിസ്റ്റ്! അപ്പീല്‍ ചെയ്യാന്‍ ഷാക്കിബിനെ പിരികയറ്റിയത് മറ്റൊരു ബംഗ്ലാദേശ് താരം

ദില്ലി: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് – ശ്രീലങ്ക മത്സരത്തിൽ ടൈംഡ് ഔട്ട് വിവാദത്തെ തുടർന്നുണ്ടായ തർക്കം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിന് ഒരു പന്ത് പോലും നേരിടനാവാതെ മടങ്ങേണ്ടിവന്നത്. നിയമം പറയുന്ന രണ്ട് മിനിറ്റുകൾക്കകം അദ്ദേഹം ആദ്യ പന്ത് നേരിടാൻ തയ്യാറായിരുന്നില്ല. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ അപ്പീൽ ചെയ്യുകയും ദീർഘ നേരത്തെ ചർച്ചയ്ക്ക് അംപയർമാർ ഔട്ട് വിളിക്കുകയും ചെയ്തു.

നിയമപ്രകാരം മാത്യൂസ് ഔട്ടാണെന്നാണ് ഷാക്കിബിന്റെ പക്ഷം. എന്നാൽ അപ്പീൽ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണിതെന്നും മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായിരിക്കുകയാണ്. ടൈംഡ് ഔട്ടിനെ കുറിച്ച് ഷാക്കിബിന് ധാരണയായില്ലായിരുന്നു എന്നുള്ളതാണ് വാസ്തവം. ഷാക്കിബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”പ്ലെയിംഗ് ഇലവനിൽ ഉൾപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോൾ അപ്പീൽ ചെയ്താൽ മാത്യൂസ് ഔട്ടാണെന്ന് താരം എന്നെ ഓർമപ്പെടുത്തി.

Signature-ad

അപ്പോഴാണ് അപ്പീൽ ചെയ്യുന്നത്. ഗൗരവത്തോടെയാണോ എന്ന് അംപയർ ചോദിച്ചപ്പോൾ അതേയെന്ന് മറുപടിയും പറഞ്ഞു.” ഷാക്കിബ് മത്സരശേഷം വ്യക്തമാക്കി. നജ്മുൽ ഹുസൈൻ ഷാന്റോയാണ് ഇക്കാര്യം ഷാക്കിബിനെ ബോധ്യപ്പെടുത്തിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആ സമയത്ത് ഷാന്റോ ഷാക്കിബുമായി സംസാരിക്കുന്ന ചിത്രങ്ങൾ എക്‌സിൽ പ്രചരിക്കുന്നുണ്ട്. ചില പോസ്റ്റുകൾ വായിക്കാം.

തനിക്കെതിരെ ടൈം ഔട്ട് അപ്പീൽ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ”ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. രണ്ട് മിനിറ്റിനുള്ളിൽ തയാറായി ഞാൻ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്റെ ഹെൽമെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാൻ താമസിച്ചത്. എനിക്കെതിരെ അപ്പീൽ ചെയ്യുമ്പോൾ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയി.” മാത്യൂസ് വ്യക്തമാക്കി. ഷാക്കിബ് എറിഞ്ഞ ശ്രീലങ്കൻ ഇന്നിംഗ്‌സിലെ 26-ാം ഓവറിലാണ് മാത്യൂസ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാൻ വൈകിയതിന് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീൽ ചെയ്ത് പുറത്താക്കിയത്.

Back to top button
error: