KeralaNEWS

കേരളീയം വൻ വിജയം; കേരളത്തിലെ 10 വിഭവങ്ങള്‍ ആഗോള തീന്മേശയിലേക്ക്

തിരുവനന്തപുരം:കേരളത്തിലെ 10 വിഭവങ്ങള്‍ ആഗോള തീന്മേശയിലേക്ക്. കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

രാമശ്ശേരി ഇഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും, കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും, കര്‍ക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്റുകളായി അവതരിപ്പിക്കുക.

Signature-ad

കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്ബര്യത്തെ, മലയാളിയുടെ ആതിഥ്യ മര്യാദയെ ഈ കേരളീയത്തോടെ ഒരു ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍, ഭക്ഷ്യ മേള ചെയര്‍മാന്‍ എ.എ റഹീം എംപി, ഒ.എസ് അംബിക എം.എല്‍.എ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: