IndiaNEWS

സാധാരണ കാറുകളെ ഇനി സ്മാർട്ട് കാറുകളാക്കി മാറ്റാം, കാർ തത്സമയം ട്രാക്ക് ചെയ്യാം, വാഹനങ്ങളെ സംബന്ധിച്ച എല്ലാ  വിവരങ്ങളും ലഭ്യമാകുന്ന പുതിയ ‘ജിയോ മോട്ടീവ്’ വിപണിയിൽ

  ഭൂരിപക്ഷം വീടുകളിലും ഇന്ന് വാഹനം  ഉപയോഗിക്കുന്നുണ്ട്. അധികം സവിശേഷതകൾ ഇല്ലാത്ത സാധാരണ കാറുകളായിരിക്കും ഭൂരിപക്ഷം പേരുടെയും പക്കൽ ഉണ്ടായിരിക്കുക. ഇത്തരക്കാർക്കായി ഇവരുടെ വാഹനം സ്മാർട്ട് ആക്കാൻ സാധിക്കുന്ന തരത്തിൽ ഒരു ഉപകരണം പുറത്തിറക്കിയിരിക്കുന്നു  റിലയൻസ് ജിയോ.

ജിയോമോട്ടീവ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. നിങ്ങളുടെ സാധാരണ കാറിന് ഒരു സ്മാർട്ട് കാറിന്റെ സവിശേഷതകൾ നൽകാൻ ജിയോമോട്ടീവിന് സാധിക്കും. വെറും 4,999 രൂപയാണ് ഈ ഉപകരണത്തിന്റെ വില. ഇത് ഉപയോ​ഗിച്ച് നിങ്ങളുടെ കാറിന്റെ ലൊക്കേഷൻ ട്രാക്കിങ് അറിയാൻ സാധിക്കും. മാത്രമല്ല വാഹനം ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ബിൽറ്റ്-ഇൻ ഫാൻസി ഫീച്ചറുകൾ ഇല്ലാത്ത കാറുകൾക്കും ഇനി മുതൽ ഈ ഫീച്ചറുകൾ ആസ്വദിക്കാവുന്നതാണ്.

Signature-ad

ഇതിന് പുറമെ വാഹനത്തിന്റെ എഞ്ചിൻ കണ്ടീഷൻ തിരിച്ചറിയാനും ഈ ഉപകരണം ഉപഭോക്താക്കളെ സഹായിക്കുന്നു. ഇവയ്ക്കെല്ലാം പുറമെ വാഹനത്തിന്റെ കണ്ടീഷനെക്കുറിച്ചും ജിയോമോട്ടീവ് ഉപഭോക്താക്കൾക്ക് വിവരങ്ങൾ നൽകുന്നതായിരിക്കും. ഉദാഹരണത്തിന് വാഹനത്തിന്റെ ബാറ്ററിയുടെ അവസ്ഥ, എഞ്ചിൻ ലോഡ്, കൂളന്റ് താപനില, ടയറിലെ കാറ്റിന്റെ അളവ് തുടങ്ങി നിരവധി വിവരങ്ങൾ ഇവയ്ക്ക് പങ്കിടാൻ സാധിക്കുന്നതായിരിക്കും. ആയതിനാൽ തന്നെ നിങ്ങളുടെ വാഹനത്തിന്റെ കുറവുകൾ മനസിലാക്കി കൃത്യമായ സമയത്ത് സർവ്വീസിന് നൽകാനും സാധിക്കുന്നതാണ്.

എങ്ങനെയാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. അഡാപ്റ്റർ മാത്രകയിലാണ് ജിയോമോട്ടീവിന് രൂപം നൽകിയിരിക്കുന്നത്.

ആമസോണ്‍, റിലയന്‍സ് ഇ-കൊമേഴ്‌സ്, ജിയോ.കോം ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഇത് വാങ്ങാം. മിക്ക കാറുകളിലും സ്റ്റീയറിങിന് താഴെയായി ഉണ്ടാവാറുള്ള ഒബിഡി പോര്‍ട്ടിലാണ് ജിയോ മോട്ടീവ് കണക്ട് ചെയ്യേണ്ടത്.

തത്സമയ 4ജി ജി.പി.എസ് ട്രാക്കിങ് സൗകര്യം പുതിയ ജിയോ മോട്ടീവില്‍ ഉണ്ട്. ഇതുവഴി കാര്‍ എവിടെയാണെന്ന് പരിശോധിച്ചറിയാന്‍ വാഹനമുടമയ്ക്ക് സാധിക്കും. വാഹനങ്ങള്‍ക്ക് ജിയോ ഫെന്‍സിങ് സെറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും. ഇതുവഴി നിശ്ചിത പരിധിക്കപ്പുറത്തേക്ക് കാര്‍ സഞ്ചരിച്ചാല്‍ ഉടമയ്ക്ക് അറിയിപ്പ് ലഭിക്കും. കാര്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഈ സംവിധാനം.

ജിയോ മോട്ടീവ് സബ്‌സ്‌ക്രിപ്ഷന്‍ ആദ്യ വര്‍ഷം സൗജന്യമായി ലഭിക്കുന്ന ഓഫറും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിന് ശേഷം വര്‍ഷം 599 രൂപ നിരക്കില്‍ സബ്‌സ്‌ക്രിപ്ഷനെടുക്കാം. നിലവില്‍ 10 ശതമാനം വിലക്കിഴിവില്‍ റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റില്‍ ജിയോ മോട്ടീവ് വില്‍പനയ്ക്കുണ്ട്. ഒരു വര്‍ഷത്തെ വാറന്റിയും ഇതിന് ലഭിക്കും.

Back to top button
error: