IndiaNEWS

അമല പോൾ വീണ്ടും വിവാഹിതയായി, ഗുജറാത്ത് സ്വദേശി ജഗദ് ദേശായിയാണ് വരന്‍

    നടി അമല പോള്‍ വീണ്ടും വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. സമൂഹമാധ്യമങ്ങളിലൂടെ അമല പോള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്.

അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014 ലാണ് സംവിധായകന്‍ എ.എല്‍ വിജയ്‌യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍, 2017ല്‍ ഇവര്‍ വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്‌നിന്ദര്‍ സിങ്ങുമായി താരം ലിവിങ്
റിലേഷനിലായിരുന്നുവെന്നും പിന്നീട് ഇരുവരും വിവാഹിതരായി എന്നും  വാര്‍ത്തകൾ വന്നിരുന്നു. തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ഭവ്‌നിന്ദര്‍ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം.

Signature-ad

ജഗദ് ദേശായി ഗുജറാത്ത് സ്വദേശിയാണ്. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോം സ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ജഗദ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകള്‍ക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെട്ടതെന്നും  തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഗോവയിലാണ് ജഗദിന്റെ താമസം.

നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്:
‘മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു’ എന്നായിരുന്നു ജഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.

Back to top button
error: