കുവൈറ്റ് സിറ്റി:സൈന്യത്തോട് അതീവ ജാഗ്രത പുലര്‍ത്താന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ് അസ്സബാഹ് നിര്‍ദേശം നല്‍കി.
ഫലസ്തീൻ – ഇസ്രായേല്‍ വിഷയങ്ങളെ തുടര്‍ന്ന് അറബ് മേഖലയില്‍ പൊതുവെ നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.
ഇതേത്തുടർന്ന് കുവൈത്ത് ആര്‍മി സൈനികാഭ്യാസം നടത്തി. 25ാമത് കമാൻഡോ ബ്രിഗേഡിന്റെ പങ്കാളിത്തത്തോടെയാണ് ‘ഡെസേര്‍ട്ട് ഹൊറൈസണ്‍’ അഭ്യാസ പ്രകടനം നടത്തിയത്.
തത്സമയ വെടിമരുന്ന് ഉപയോഗിച്ചുള്ള അഭ്യാസത്തില്‍ ഗ്രൗണ്ട് ഫോഴ്‌സ്, വിമാനം, അപ്പാഷെ ഹെലികോപ്ടറുകള്‍ അനുബന്ധ വിഭാഗങ്ങള്‍ എന്നിവ പങ്കാളികളായി.
ആര്‍മി ജനറല്‍ സ്റ്റാഫ് മേധാവി മേജര്‍ ജനറല്‍ ഡോ. ഗാസി അല്‍ ഷമാരിയും നിരവധി മുതിര്‍ന്ന സൈനിക കമാൻഡര്‍മാരും പങ്കെടുത്തു. സൈന്യത്തിന്‍റെ കഴിവുകളും തയാറെടുപ്പുകളും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അഭ്യാസം സംഘടിപ്പിച്ചതെന്നാണ് വിശദീകരണം.രാജ്യത്തിനെതിരെയുള്ള ഏതു ഭീഷണിയും ചെറുക്കാന്‍ സൈന്യം തയാറാണെന്നും ഡോ. ഗാസി അല്‍ ഷമാരി വ്യക്തമാക്കി.