ന്യൂഡല്‍ഹി: സ്ത്രീകളുടെ സാമ്ബത്തിക സുരക്ഷ മുന്‍നിര്‍ത്തി എല്‍ഐസി അവതരിപ്പിച്ച പ്ലാനാണ് എല്‍ഐസി ആധാര്‍ ശില പ്ലാന്‍.പ്രതിദിനം 87 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്ബോള് 11 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു പ്ലാനാണിത്.
കാലാവധി തീരുന്നതിന് മുന്‍പ് പോളിസി ഉടമയ്ക്ക് അകാലത്തില്‍ മരണം സംഭവിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് തുക ലഭിക്കും.എട്ടു വയസ് മുതലുള്ളവര്‍ക്ക് പ്ലാനില്‍ ചേരാം. പ്ലാനില്‍ ചേരാനുള്ള പരമാവധി പ്രായം 55 ആണ്.
കുറഞ്ഞത് പത്തുവര്‍ഷമാണ് പോളിസി കാലാവധി. പരമാവധി 20 വര്‍ഷം വരെ കാലാവധി നീട്ടാം. മാസംതോറും, വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, ത്രൈമാസം എന്നിങ്ങനെ വിവിധ രീതിയില്‍ പ്രീമിയം അടയ്ക്കാം. വായ്പ സൗകര്യവും ഇതില്‍ ലഭ്യമാണ്.
ഓഹരിവിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്ബരാഗത പ്ലാനാണിത്. അതായത് കാലാവധി കഴിയുമ്ബോള്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുമെന്ന് അര്‍ത്ഥം. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്സൈറ്റ് സന്ദര്‍ശിക്കുക.