ഏഷ്യന്‍ വന്‍കരയിലെ മികച്ച പുരുഷ ഫുട്ബോള്‍ താരമായി സൗദി അറേബ്യയുടെ സാലിം അല്‍ ദൗസരിയെ തെരഞ്ഞെടുത്തു. ലോകകപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച മത്സരത്തിലൂടെയാണ് ദൗസരി ചരിത്രത്തിൽ ഇടം പിടിച്ചത്.
ദോഹ ക്യൂ.എൻ.സി.സിയില്‍ നടന്ന എ.എഫ്.സി വാര്‍ഷിക അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ആസ്ത്രേലിയയുടെ മാത്യൂ ലെകിയെയും ഖത്തറിൻെറ അല്‍ മുഈസ് അലിയെയും പിന്തള്ളിയാണ് സാലിം അല്‍ ദൗസരി മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്. ഖത്തര്‍ ലോകകപ്പില്‍ രണ്ട് ഗോളും, റഷ്യന്‍ ലോകകപ്പില്‍ ഒരു ഗോളും നേടിയിട്ടുണ്ട്.
ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ആസ്ത്രേലിയയുടെ സാമന്ത ഖേര്‍ സ്വന്തമാക്കി. മികച്ച കോച്ചിനുള്ള പുരസ്കാരം ജപ്പാൻെറ ഹജിമെ മൊരിയാസു സ്വന്തമാക്കി. ഗ്രാസ്റൂട്ട് മികവിലൂടെ ഇന്ത്യയും പുരസ്കാര വേദിയില്‍ ഇടംപിടിച്ചു.