Lead NewsNEWS

വികസനവഴിയിൽ മറ്റൊരു പൊൻതൂവൽ, വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി നഗരത്തിൽ ഇത് ആശ്വാസം. ദേശീയപാത 66-ൽ ഇനി കൊച്ചിയിൽ ഗിയർ മാറ്റേണ്ട. വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു തുറന്നു നൽകി. കുണ്ടന്നൂർ മേൽപ്പാലം ഇന്ന് തുറക്കും.

രണ്ടു മേൽപ്പാലങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയിട്ടാണ് നിർവഹിച്ചത്. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Signature-ad

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ഇത് പരിഹാരമാകും. പ്രതിസന്ധികൾ നിരവധി ഉണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ മേൽപ്പാലങ്ങൾ പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇത് അഭിമാനാർഹമായ നേട്ടം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: