Lമഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ തീപിടുത്തത്തെ തുടർന്ന് 10 നവജാതശിശുക്കൾ മരിച്ചു. ബാന്ദ്ര ജില്ലയിലെ ജനറൽ ഹോസ്പിറ്റലിൽ പുലർച്ചെ രണ്ടു മണിക്കാണ് സംഭവം.
ഏഴു കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആയെന്ന് സിവിൽ സർജൻ ഡോക്ടർ പ്രമോദ് ഖണ്ഡറ്റ് പറഞ്ഞു.
” സിക് ന്യൂ ബോൺ കെയർ യൂണിറ്റിൽ മൊത്തം 17 കുട്ടികളാണ് ഉണ്ടായിരുന്നത്. തീപിടുത്തം ഉണ്ടായപ്പോൾ നഴ്സ് മറ്റുള്ളവരെ അറിയിച്ചു. എല്ലാവരും ചേർന്ന് 7 കുട്ടികളെ രക്ഷപ്പെടുത്തി. “ഡോ.പ്രമോദ് പറഞ്ഞു