സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയിരുന്നു.
നേരത്തെ നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ജോലി തിരക്കുള്ളതിനാൽ ഹാജരാകാൻ ആകില്ലെന്ന് അയ്യപ്പൻ മറുപടി നൽകിയിരുന്നു.കെ അയ്യപ്പന്റെ വീട്ട് വിലാസത്തിലേക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. ഹാജരാകാൻ ആകില്ല എന്ന അയ്യപ്പന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ കസ്റ്റംസ് മറുപടി നൽകിയിരുന്നു.