മിഷിഗണ്‍: അമേരിക്കയിൽ ജൂതപള്ളിയിലെ പ്രസിഡന്റിനെ വീടിന് പുറത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഡെട്രോയിറ്റ് സിനഗോഗ് ബോര്‍ഡ് പ്രസിഡന്റ് സാമന്ത വോള്‍ (40) ആണ് കൊല്ലപ്പെട്ടത്.
ശരീരത്തില്‍ ഒന്നിലധികം മുറിവുകളുമായി കൊല്ലപ്പെട്ട നിലയിലായിരുന്നു പ്രസിഡന്റിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.