കാഠ്മണ്ഡു:നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.ഇന്ന് രാവിലെ 7:39 നാണ് സംഭവം.
ഭൂചലനത്തില്‍ അത്യാഹിതങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാഗ്മതി, ഗണ്ഡകി പ്രവിശ്യകളിലെ മറ്റ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്ബ സാധ്യതയുള്ള രാജ്യങ്ങളില്‍ നേപ്പാള്‍ പതിനൊന്നാം സ്ഥാനത്താണ്.