NEWSSports

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം

ധര്‍മശാല: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. അപരാജിത കുതിപ്പുമായാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനെത്തുന്നത്.

ഇരു ടീമുകളും നാല് മത്സരങ്ങളിലും എതിരാളികള്‍ക്ക് മേല്‍ സര്‍വാധിപത്യം പുലര്‍ത്തിയാണ് വിജയങ്ങള്‍ സ്വന്തമാക്കിയത്.

ബൗളിങ്ങിലും ബാറ്റിങ്ങിലും രണ്ട് കൂട്ടര്‍ക്കും ആശങ്കകളില്ല. രോഹിതും കോലിയുമെല്ലാം ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രാഹുലും ശ്രേയസും ഉള്‍പ്പെട്ട മധ്യനിരയും ടീമിന് കൂടുതല്‍ കരുത്ത് പകരുന്നു. ബുംറ,സിറാജ്, ഉള്‍പ്പെട്ട പേസ് നിരയും ജഡേജ, കുല്‍ദീപ് സ്പിൻ സഖ്യവും തകര്‍പ്പൻ ഫോമിലാണ് എന്നുള്ളത് ടീമിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്.

Signature-ad

ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം.

Back to top button
error: