IndiaNEWS

9 വര്‍ഷത്തെ എൻഡിഎ ഭരണം :എഴുതിത്തള്ളിയത് 25 ലക്ഷം കോടി

 ന്യൂഡൽഹി:മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഒൻപത് വർഷ കാലയളവിനിടെ എഴുതിത്തള്ളിയത് 25 ലക്ഷം കോടി രൂപയുടെ വായ്പകൾ.

സൂറത്ത് സ്വദേശിയായ സഞ്ജയ് ഇഴാവയുടെ വിവരാവകാശ അപേക്ഷയ്ക്ക്റിസർവ് ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.

Signature-ad

രാജ്യത്തെ പൊതുമേഖലബാങ്കുകൾ 10.41 ലക്ഷം കോടി രൂപയും ഷെഡ്യൂള്ഡ് കൊമേഴ്സ്യൽ ബാങ്കുകൾ 14.53 ലക്ഷം കോടി രൂപയുമാണ് എഴുതിത്തള്ളിയത്. ആകെ 24.95 ലക്ഷം കോടി രൂപ എഴുതിത്തള്ളാൻ സര്‍ക്കാര്‍ അനുമതി നല്‍കി.

അതേസമയം ആർബിഐയുടെ വെളിപ്പെടുത്തലിൽ കണക്കുകള്‍ മാത്രമാണുള്ളത്. വീഴ്ച വരുത്തിയവരുടെ പേരുകളില്ല.

Back to top button
error: