ടെൽ അവീവ്: ഹമാസ് ആക്രമണത്തില്‍നിന്ന് ഇസ്രയേല്‍ സ്വദേശികളെ രക്ഷിച്ച രണ്ടു മലയാളി വനിതകള്‍ക്ക് അഭിനന്ദനവുമായി ഇസ്രയേല്‍ എംബസി.
വീടിനുള്ളില്‍ അതിക്രമിച്ചു കടക്കാനും തങ്ങള്‍ പരിചരിക്കുന്ന ഇസ്രയേല്‍ക്കാരെ കൊലപ്പെടുത്താനുമുള്ള ഹമാസിന്റെ ശ്രമങ്ങളെ സുരക്ഷാമുറിയില്‍ നാലുമണിക്കൂറോളം വാതില്‍ തള്ളിപ്പിടിച്ചു നിന്ന് പരാജയപ്പെടുത്തിയ സബിത, മീര മോഹനന് എന്നിവരെ ‘ഇന്ത്യന്‍ സൂപ്പര്‍വിമന്‍’ എന്നു വിശേഷിപ്പിച്ചാണ് ഇസ്രയേല്‍ എംബസി അനുമോദിച്ചിരിക്കുന്നത്.
സംഭവിച്ച കാര്യങ്ങള്‍ സബിത വിശദീകരിക്കുന്ന വിഡിയോയും ഇസ്രയേല്‍ എംബസി എക്സ് പ്ലാറ്റ്ഫോമില്പങ്കുവച്ചിട്ടു